Loading ...

Home Europe

യൂറോപ്യന്‍ യൂണിയന്‍റെ ഉത്തേജക പാക്കേജ് 75,000 കോ​​​ടി യൂ​​​റോ

ബ്ര​​​സ​​​ല്‍​​​സ്: കൊ​​​റോ​​​ണ മ​​​ഹാ​​​വ്യാ​​​ധി സൃ​​​ഷ്ടി​​​ച്ച സാ​​​ന്പ​​​ത്തി​​​ക മു​​​ര​​​ടി​​​പ്പു മ​​​റി​​​ക​​​ട​​​ക്കാ​​​ന്‍ 75,000 കോ​​​ടി യൂ​​​റോ​​​യു​​​ടെ (85,900 കോ​​​ടി ഡോ​​​ള​​​ര്‍) പ​​​ടു​​​കൂ​​​റ്റ​​​ന്‍ പാ​​​ക്കേ​​​ജി​​​ന് യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍ നേ​​​താ​​​ക്ക​​​ള്‍ ത​​​മ്മി​​​ല്‍ ധാ​​​ര​​​ണ​​​യാ​​​യി. യൂ​​​ണി​​​യ​​​നി​​​ലെ 27 രാ​​​ജ്യ​​​ങ്ങ​​​ള്‍​​​ക്ക് സ​​​ഹാ​​​യ​​​ധ​​​ന​​​മാ​​​യും പ​​​ലി​​​ശ കു​​​റ​​​ഞ്ഞ വാ​​​യ്പ​​​യാ​​​യും ഇ​​​തു ന​​​ല്കും.

ഉ​ത്തേ​ജ​ന പാ​ക്കേ​ജ് ഉ​ള്‍​പ്പെ​ടെ യൂ​ണി​യ​ന്‍റെ അ​ടു​ത്ത ഏ​ഴു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 1.8 ല​ക്ഷം കോ​ടി യൂ​റോ​യു​ടെ (2.1 ല​ക്ഷം കോ​ടി ഡോ​ള​ര്‍) ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ബ്ര​സ​ല്‍​സി​ല്‍ നാ​ലു ദി​വ​സ​മാ​യി ന​ട​ന്ന മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച​യി​ലാ​ണു ധാ​ര​ണ​യു​ണ്ടാ​യ​ത്. ഉ​ത്തേ​ജ​ന പാ​ക്കേ​ജി​ലെ 39,000 കോ​ടി യൂ​റോ, കോ​വി​ഡ് വ്യാ​ധി​യു​ടെ പ്ര​ത്യാ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​രി​ട്ട ഇ​റ്റ​ലി, സ്പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍​ക്കു സ​ഹാ​യ​മാ​യി ന​ല്കും. അ​വ​ശേ​ഷി​ക്കു​ന്ന 36,000 കോ​ടി മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്ക് പ​ലി​ശ കു​റ​ഞ്ഞ വാ​യ്പ​യാ​യി ന​ല്കും. ഉ​ത്തേ​ജ​ന പാ​ക്കേ​ജി​നും ബ​ജ​റ്റി​നും യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗീ​കാ​രം ന​ല്കേ​ണ്ട​തു​ണ്ട്.

വെ​ള്ളി​യാ​ഴ്ച​യാ​ണു യോ​ഗം ആ​രം​ഭി​ച്ച​ത്. സ​ഹാ​യ​ധ​ന​ത്തി​ന്‍റെ പ​രി​ധി സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ മൂ​ലം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇ​റ്റ​ലി, സ്പെ​യി​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും സ്വീ​ഡ​ന്‍, ഡെ​ന്മാ​ര്‍​ക്ക്, ഓ​സ്ട്രി​യ, നെ​ത​ര്‍​ല​ന്‍​ഡ്സ് എ​ന്നി​വ​ര്‍ കു​റ​യ്ക്ക​ണ​മെ​ന്നും വാ​ദി​ച്ചു.

Related News