Loading ...

Home sports

ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോഡ്

ഫുട്‌ബോളിലെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് സീരി à´Ž കിരീടത്തിലേക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ ലാസിയോയ്ക്ക് എതിരേ ഇരട്ടഗോള്‍ നേടിയ ക്രിസ്ത്യാനോ യൂറോപ്പിലെ മുന്ന് പ്രമുഖ ലീഗിലും 50 ഗോളുകള്‍ വീതമടിച്ചു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 50 ഗോളടിച്ച ക്രിസ്ത്യാനോ അവിടെ നിന്നും സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിനൊപ്പവും à´ˆ നേട്ടം ഉണ്ടാക്കി. നിലവില്‍ ഇറ്റാലിയന്‍ സീരി എയില്‍ ചാംപ്യന്മാരായ യുവന്റസിന് വേണ്ടിയാണ് താരം 50 ഗോള്‍ നേട്ടം ഉണ്ടാക്കിയത്.ഇന്നലെ നേടിയ വിജയത്തോടെ പട്ടികയില്‍ രണ്ടാം പടിയിലുള്ള ഇന്റര്‍ മിലാനുമായുള്ള യുവന്റസിന്റെ അകലം എട്ടു പോയിന്റായി കൂടി. à´¨à´¾à´²àµ മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കേ യുവന്റസ് ഒമ്ബതാം കിരീടത്തിലേക്കാണ് അടുത്തത്. 51 ാം മിനിറ്റില്‍ പോളോ ഡിബാലയുടെ പാസില്‍ നിന്നുമായിരുന്നു ക്രിസ്ത്യാനോ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നും നേടി. ബെസ്‌റ്റോസിന്റെ ഹാന്‍ഡ്‌ബോളാണ് പെനാല്‍റ്റി ഗോളിന് അവസരം ഒരുക്കിയത്. ഇതോടെ à´ˆ സീസണില്‍ താരം സീരി എയില്‍ അടിച്ചുകൂട്ടിയത് 30 ഗോളുകളാണ്. പ്രീമിയര്‍ ലീഗില്‍ 196 മത്സരങ്ങളില്‍ മാഞ്ചസ്റ്ററിനായി കളിച്ച ക്രിസ്ത്യാനോ 84 ഗോളുകളാണ് നേടിയത്. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 292 കളികളില്‍ താരം അടിച്ചു കൂട്ടിയത് 311 ഗോളുകളാണ്. സീരിഎ യില്‍ ഇതുവരെ 61 മത്സരം കളിച്ച താരം ഗോള്‍ നേട്ടം 51 ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.2007 -08 സീസണില്‍ അലക്‌സാന്‍ഡ്രോ ഡെല്‍പീറോ നേടിയ ശേഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിന് യുവന്റസില്‍ നിന്നും ഉണ്ടാകുന്ന രണ്ടാമത്തെ അവകാശിയായി മാറുയാണ് ക്രിസ്ത്യാനോ. കളിയില്‍ ഒരു ഷോട്ട് ബാറില്‍ ഇടിച്ചു പോയതിനാല്‍ ഹാട്രിക് ഒഴിവായി പോയി. ഒരു സീരി à´Ž സീസണില്‍ 30 ഗോളുകള്‍ നേടുന്ന മൂന്നാമത്തെ യുവന്റസ് കളിക്കാരനാണ് റൊണാള്‍ഡോ. 61 കളികളില്‍ നിന്നുമാണ് റൊണാള്‍ഡോ 50 ഗോളുകള്‍ അടിച്ചത്. സീരി à´Ž യില്‍ വേഗത്തില്‍ 50 ഗോളുകള്‍ നേടുന്ന താരമായ മാറാനും ക്രിസ്ത്യാനോയ്ക്കായി. പെനാല്‍റ്റിയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന 1995 -96 സീസണില്‍ ലാസിയോയുടെ ഗിസപ്പേ സിഗ്‌നോറിയുടെ റെക്കോഡിന് ഒപ്പമെത്താനും ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. നാലു പോയിന്റ് നേടിയാല്‍ യുവന്റസ് കിരീടം നേടും.

Related News