Loading ...

Home USA

ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനം;11 ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ന്യൂയോര്‍ക്ക് : ചൈനയിലെ ന്യൂനപക്ഷങ്ങളായ ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അതിക്രമങ്ങളില്‍ പ്രതികരിച്ച്‌ അമേരിക്ക. പതിനൊന്ന് ചൈനീസ് കമ്പനികളെ കൂടി അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ കമ്ബനികളെയാണ് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഉയിഗുര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂട ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ നേരത്തെയും രണ്ട് തവണ അമേരിക്ക ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും 11 കമ്പനികള്‍ക്കെതിരെ കൂടി അമേരിക്ക നടപടി എടുത്തത്.ചൈനീസ് കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഉയിഗുര്‍ മുസ്ലീങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായാണ് അമേരിക്ക വ്യക്തമാക്കുന്നത്. കമ്പനികളില്‍ അടിമകളെപ്പോലെ ജോലി ചെയ്യിക്കുന്നതിന് പുറമേ ഉന്മൂലനം ചെയ്യുന്നതിനായി ഉയിഗുര്‍ മുസ്ലീങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കുന്നതായും അമേരിക്കയിലെ വാണിജ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.2019 ലും 2020 ജൂണിലുമായി 37 ചൈനീസ് കമ്ബനികളെയാണ് അമേരിക്ക ഇതുവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related News