Loading ...

Home National

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

ലഖ്‌നൗ: മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ ലാല്‍ജി ടണ്ഠന്‍ (85) അന്തരിച്ചു. അദ്ദേഹത്തിന്റെ മകന്‍ അശോതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ പ്രശ്‌നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി. നിലവഷളായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.കല്യാണ്‍ സിങ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്. യുപി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന്‍ ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു.2009-ല്‍ ലഖ്‌നൗവില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അശോതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്.

Related News