Loading ...

Home International

ശ​ക്തി പ്ര​ക​ടി​പ്പി​ച്ച്‌ ഇ​ന്ത്യ-​യു​എ​സ് സൈ​നി​കാ​ഭ്യാ​സം

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ-​യു​എ​സ് സൈ​നി​കാ​ഭ്യാ​സം. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യും യു​എ​സ് നാ​വി​ക​സേ​ന​യു​മാ​ണ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​ത്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലില്‍                           ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ള്‍​ക്ക് സ​മീ​പ​മാ​യി​രു​ന്നു സൈ​നി​കാ​ഭ്യാ​സം.

യു​എ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ യു​എ​സ്‌എ​സ് നി​മി​റ്റ്സാ​ണ് സൈ​നി​കാ​ഭ്യാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. നി​ല​വി​ല്‍ ആ​ന്‍​ഡ​മാ​ന്‍ പ്ര​ദേ​ശ​ത്തു നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍​വ്യൂ​ഹ​മാ​ണ് സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ഏ​താ​നും ആ​ഴ്ച​ക​ളാ​യി ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ല്‍ നി​മി​റ്റ്സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.                  അ​വി​ടെനി​ന്ന് ഗ​ള്‍​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് ഇ​ന്ത്യ​ന്‍ സേ​ന​യു​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

Related News