Loading ...

Home Europe

യൂറോപ്യന്‍ രക്ഷാ പാക്കേജ്;ചര്‍ച്ച മൂന്നാം ദിവസത്തേക്ക് നീണ്ടു

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മൂന്നാം ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചു. നേരത്തെ ഇത് രണ്ടു ദിവസത്തേക്കാണ് ചേര്‍ന്നത്. യൂറോപ്യന്‍ കമ്മിഷന്‍ അവതരിപ്പിച്ച 750 ബില്യണ്‍ യൂറോയുടെ രക്ഷാ പാക്കേജ് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനാവാത്തതാണ് കാരണം.കൊറോണവൈറസ് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രഖ്യാപിച്ച പാക്കേജ് കൂടിപ്പോയെന്നാണ് ചില രാജ്യങ്ങളുടെ വാദം. ഈ തുക വായ്പയായി മാത്രമേ നല്‍കാവൂ എന്നും ഇവര്‍ ആവശ്യപ്പെടുന്നു. നെതര്‍ലാന്‍ഡ്സാണ് ഈ വാദം ഉന്നയിക്കുന്ന രാജ്യങ്ങളുടെ നേതൃസ്ഥാനത്ത്. മുന്പ് ജര്‍മനിയും സമാനമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. നെതര്‍ലാന്‍ഡ്സിന്‍റെ നിലപാടിനെതിരേ ഹംഗറി കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. അന്തിമ ധാരണയിലെത്താന്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമായി വരുമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അഭിപ്രായപ്പെട്ടത്.

Related News