Loading ...

Home National

ഡ​ല്‍​ഹി​യി​ല്‍ അ​ക്ര​മി​ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ച്‌ വീ​ഴ്ത്തി

ഗാ​സി​യാ​ബാ​ദ്: പെ​ണ്‍​മ​ക്ക​ളു​ടെ മു​ന്നി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ഡ​ല്‍​ഹി​ക്കു സ​മീ​പം ഗാ​സി​യാ​ബാ​ദി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വി​ക്രം ജോ​ഷി​ക്കു നേ​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്.
ര​ണ്ടു മ​ക്ക​ള്‍​ക്കൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ ഒ​രു സം​ഘം ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യും വെ​ടി​യു​തി​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല​യ്ക്കു വെ​ടി​യേ​റ്റ വി​ക്രം ജോ​ഷി ഡ​ല്‍​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്.

അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കു ജോ​ഷി​യു​ടെ കു​ടും​ബ​ത്തെ നേ​ര​ത്തെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഗാ​സി​യാ​ബാ​ദി​നു സ​മീ​പം വി​ജ​യ് ന​ഗ​റി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജോ​ഷി​യെ ഒ​രു സം​ഘം വ​ള​യു​ന്ന​തും ആ​ക്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ബൈ​ക്ക് മ​റി​ഞ്ഞു​വീ​ണ​തി​നു പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.നി​ല​ത്തു​വീ​ണ ജോ​ഷി​യെ അ​ക്ര​മി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ന​ടു​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ ശേ​ഷ​മാ​ണു വെ​ടി​യു​തി​ര്‍​ത്ത​ത്. ഇ​തി​നു​ശേ​ഷം അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ തി​രി​ച്ചെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ടു സ​ഹാ​യം അ​പേ​ക്ഷി​ക്കു​ന്ന​തു ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ ചേ​ര്‍​ന്നാ​ണു ജോ​ഷി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Related News