Loading ...

Home Australia/NZ

പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ആഘോഷിച്ചു

മെൽബൺ: മെൽബൺ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ക്ലേയ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിൽ പരുമല തിരുമേനിയുടെ 114 ാം ഓർമപെരുന്നാൾ ഇടവക വിശ്വാസി സമൂഹം നവംബർ അഞ്ച്, ആറ് തീയതികളിൽ ആഘോഷിച്ചു.

à´«à´¾. സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരത്തെ തുടർന്ന് ഇമ്മാനുവൽ മാർത്തോമ പള്ളി വികാരി à´«à´¾. വർഗീസ് ചെറിയാൻ വചനപ്രഘോഷണം നടത്തി. തുടർന്നു നടന്ന പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി. വികാരി à´«à´¾. പ്രദീപ് പൊന്നച്ചൻ ആശീർവാദം നടത്തി. 

ആറിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. സാജു ഉണ്ണൂണ്ണി മുഖ്യകാർമികത്വം വഹിച്ചു തുടർന്ന് നടന്ന നേർച്ചസദ്യക്കുശേഷം വൈദികരുടെ നേതൃത്വത്തിൽ കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമായി. ട്രസ്റ്റി എം.സി. ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഗായകസംഘം, സൺഡേ സ്കൂൾ അധ്യാപകർ, യൂത്ത് മൂവ്മെന്റ്, എംജിഒസിഎസ്എം, സ്ത്രീസമാജം, വിവിധ പ്രാർഥനാ യോഗങ്ങൾ, യംഗ് കപ്പിൾസ് മൂവ്മെന്റ് ഭാരവാഹികൾ, വിവിധ കമ്മിറ്റിക്കാർ തുടങ്ങിയവർ പെരുന്നാളിന് നേതൃത്വം നൽകി.

Related News