Loading ...

Home health

മഴക്കാലത്ത് കോവിഡ് വ്യാപനം ശക്തിപ്രാപിക്കുമെന്ന് പഠനം

മഴ മൂര്‍ച്ഛിക്കുന്നതോടെ കോവിഡ് വ്യാപനവും കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് പഠനം. മഴക്കാലത്തും ശീതകാലത്തും താപനിലയില്‍ ഉണ്ടാകുന്ന മാറ്റം കോവിഡ് വ്യാപനത്തിന്റെ തോത് ഉയരാന്‍ കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഐഐടി ഭുവനേശ്വറിലെയും എയിംസിലെയും ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. മഴയും താപനില കുറയുന്നതും ശീതകാലത്തേക്ക് കടക്കുമ്ബോള്‍ അന്തരീക്ഷം തണുക്കുന്നതുമെല്ലാം രാജ്യത്ത് കോവിഡ് വ്യാപനത്തിന് അനുയോജ്യമായ ഘടകങ്ങളാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ കോവിഡ് വ്യാപന രീതി പരിശോധിച്ചാണ് പഠനം നടത്തിയത്. ചൂട് കൂടുന്നത് വൈറസ് വ്യാപനത്തെ ചെറുക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ചൂട് ഒരു ഡിഗ്രി ഉയരുന്നത് വൈറസ് ബാധയില്‍ 0.99 ശതമാനം കുറവ് ഉണ്ടാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മഹാമാരിയെ നേരിടാന്‍ വേണ്ടിയുള്ള കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ അധികാരികളെ സഹായിക്കുകയാണ് പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

Related News