Loading ...

Home sports

ഹാമില്‍ട്ടണ്‍ ജേതാവ്‌

മോഗ്‌യോദ്‌: ഹംഗേറിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ്‌ ഹാമിള്‍ട്ടന്‍ ജേതാവായത്‌. ലോക ചാമ്ബ്യനായ ഹാമില്‍ട്ടണിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്‌. കഴിഞ്ഞയാഴ്‌ച നടന്ന ഓസ്‌ട്രിയന്‍ ഗ്രാന്‍പ്രീയിലും ഹാമില്‍ട്ടണ്‍ ഒന്നാമനായിരുന്നു. റെഡ്‌ ബുള്ളിന്റെ ഡച്ചുകാരന്‍ ഡ്രൈവര്‍ മാര്‍ക്‌ വെര്‍സ്‌റ്റാപ്പന്‍ രണ്ടാമതും മെഴ്‌സിഡസിന്റെ സഹ ഡ്രൈവര്‍ വാല്‍റ്റേറി ബോതാസ്‌ മൂന്നാം സ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു.
റേസിങ്‌ പോയിന്റിന്റെ കാനഡക്കാരന്‍ ഡ്രൈവര്‍ ലാന്‍സ്‌ സ്‌ട്രോള്‍ നാലാമനുമായി. ഏഴു തവണ ലോക ചാമ്ബ്യനായ ഹാമില്‍ട്ടണ്‍ പട്ടം നിലനിര്‍ത്താനുള്ള പോരാട്ടവും തുടങ്ങി. 63 പോയിന്റാണു ബ്രിട്ടീഷ്‌ ഡ്രൈവറുടെ ഇതുവരെയുള്ള നേട്ടം. 58 പോയിന്റ നേടിയ സഹ ഡ്രൈവര്‍ ബോതാസ്‌ പിന്നാലെയുണ്ട്‌. മൂന്നാം സ്‌ഥാനത്തുള്ള വെര്‍സ്‌റ്റാപ്പന്‌ 33 പോയിന്റാണ്‌. മക്ലാറന്റെ ലാന്‍ഡോ നോറിസ്‌ 26 പോയിന്റുമായി നാലാമതുണ്ട്‌്.
കോവിഡ്‌ -19 വൈറസ്‌ വ്യാപനം മൂലം ഫോര്‍മുല വണ്‍ സീസണ്‍ വൈകിയാണു തുടങ്ങിയത്‌. ഇതുവരെ മൂന്ന്‌ റേസുകളാണു പൂര്‍ത്തിയായത്‌.

Related News