Loading ...

Home Business

സ്വര്‍ണം സൂക്ഷിക്കുന്നത് പോലെ ബില്ലും സൂക്ഷിക്കണം

സ്വര്‍ണക്കടത്തും റെയ്ഡും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍‌ നിരവധി പേര്‍ പല പല സംശയങ്ങളുമായി സ്വര്‍ണക്കടകളില്‍ എത്തുന്നുണ്ട്. ബില്ല് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന സംശയമാണ് കൂടുതല്‍ പേര്‍ക്കും. ഈ സാഹചര്യത്തില്‍ സ്വര്‍ണം സൂക്ഷിച്ച് വെക്കുന്നത് പോലെ തന്നെ ബില്ലും സൂക്ഷിച്ച്‌ വെക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് വ്യാപാരികള്‍.ചെറിയ സ്വര്‍ണക്കടകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങിയ സാധാരണക്കാര്‍ക്കാണ് അങ്കലാപ്പ്. ബില്ല് സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന പ്രശ്നവുമുണ്ട്. കള്ളക്കടത്ത് സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയതുകൊണ്ട് ആ സ്വര്‍ണം കയ്യിലിരിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകുമോ എന്നൊക്കെയാണ് സംശയങ്ങള്‍.സ്വര്‍ണം വാങ്ങുമ്പോള്‍ ബില്ല് തന്നില്ലെങ്കില്‍ നിര്‍ബന്ധമായും ചോദിച്ച് വാങ്ങണമെന്ന് വ്യാപാരികള്‍ പറയുന്നു. ചില ആപത് ഘട്ടങ്ങളില്‍ ബില്ല് ആവശ്യമായി വരും. രേഖയാണ് ബില്ല്. എന്തെങ്കിലും അന്വേഷണം വന്നാല്‍ ബില്ല് കയ്യിലില്ലെങ്കില്‍ നിങ്ങളുടെ കയ്യിലുള്ളത് കള്ളക്കടത്ത് സ്വര്‍ണമോ അനധികൃത സ്വര്‍ണമോ ആണെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നാല്‍ ഒന്നും ചെയ്യാനാവില്ലെന്നും വ്യാപാരികള്‍ പറയുന്നു.

Related News