Loading ...

Home National

ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണം; 25 ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണരെ മര്‍ദിച്ചു. റോഡ്‌ വികസനത്തിന്‌ കൂട്ടുനിന്നെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ 25 ഗ്രാമീണര്‍ക്ക് പരിക്കേറ്റു‌. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്‌. ദന്തേവാഡയിലെ പര്‍ച്ചേലിയില്‍ വെള്ളിയാഴ്‌ച്ച രാത്രിയാണ്‌ ആക്രമണം നടന്നത്. സംഭംവമറിഞ്ഞെത്തിയ പൊലീസ്‌ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related News