Loading ...

Home Kerala

കോ​വി​ഡ് വ്യാ​പ​നം ​രൂ​ക്ഷം, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 28 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത​വ​രു​ടെ സ​മ്ബ​ര്‍​ക്കം ന​ഗ​രം മു​ഴു​വ​നെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജി​ല്ല​യു​ടെ തീ​ര​മേ​ഖ​ല ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ലാ​ണ്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 222 പേ​രി​ല്‍ 203 പേ​ര്‍​ക്കും രോ​ഗം പ​ക​ര്‍​ന്ന​ത് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ പ​ല​രു​ടേ​യും രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത​തും ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്നു. ഇ​ന്ന് ജി​ല്ല​യി​ല്‍ ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​യ ജി​ല്ല​യും തി​രു​വ​ന​ന്ത​പു​ര​മാ​യി. 25 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഏ​ഴ് ഡോ​ക്ട​ര്‍​മാ​ര​ട​ക്കം 17 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി. 40 ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നൂ​റ്റ​മ്ബ​തോ​ളം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ഴ് ഡോ​ക്ട​ര്‍​മാ​ര്‍, അ​ഞ്ച് സ്റ്റാ​ഫ് ന​ഴ്സ്, ശ​സ്ത്ര​ക്രി​യ വാ​ര്‍​ഡി​ല്‍ രോ​ഗി​ക​ള്‍​ക്ക് കൂ​ട്ടി​രു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്.

Related News