Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 821 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു;629 സ​മ്പ​ര്‍​ക്ക രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​നീ​ക്കി കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. ഇ​ന്ന് 821 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ ക​ണ​ക്കി​ല്‍ നേ​രി​യ ആ​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ണ്ണൂ​റ് ക​ട​ന്നു.

ഇ​തി​ല്‍ 629 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന​തും കേ​ര​ളം ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​യ്ക്കു​ന്ന​താ​ണ്. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളി​ല്‍ 43 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഇ​ന്ന് ര​ണ്ട് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. à´•â€‹à´£àµà´£àµ‚​രി​ല്‍ ചി​കി​ത്സി​ലാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി​നി ന​ഫീ​സ (75), എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സി​ലാ​യി​രു​ന്ന ആ​ലു​വ സ്വ​ദേ​ശി കു​ഞ്ഞു​വീ​ര​ന്‍ (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 110 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 69 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

13 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം-6, എ​റ​ണാ​കു​ളം-4, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഒ​ന്ന് വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് 172 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 7063 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5373 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-222, എ​റ​ണാ​കു​ളം-98, പാ​ല​ക്കാ​ട്-81, കൊ​ല്ലം-75, തൃ​ശൂ​ര്‍-61, കാ​സ​ര്‍​ഗോ​ഡ്-57, ആ​ല​പ്പു​ഴ-52, ഇ​ടു​ക്കി-49, പ​ത്ത​നം​തി​ട്ട-35, കോ​ഴി​ക്കോ​ട്-32, മ​ല​പ്പു​റം-25, കോ​ട്ട​യം-20, ക​ണ്ണൂ​ര്‍-13, വ​യ​നാ​ട്-1.

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​ര്‍ ജി​ല്ല​തി​രി​ച്ച്‌:

ആ​ല​പ്പു​ഴ-32, തി​രു​വ​ന​ന്ത​പു​രം-25 (ആ​ല​പ്പു​ഴ 1, കൊ​ല്ലം 1, പ​ത്ത​നം​തി​ട്ട1), തൃ​ശൂ​ര്-21, ക​ണ്ണൂ​ര്‍-21, പ​ത്ത​നം​തി​ട്ട-16, കാ​സ​ര്‍​ഗോ​ഡ്-12, പാ​ല​ക്കാ​ട്-11, കോ​ട്ട​യം-9, കോ​ഴി​ക്കോ​ട്-9 (തി​രു​വ​ന​ന്ത​പു​രം1), എ​റ​ണാ​കു​ളം-8 (ആ​ല​പ്പു​ഴ 1), ഇ​ടു​ക്കി-5, കൊ​ല്ലം-3.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-203, എ​റ​ണാ​കു​ളം-84, പാ​ല​ക്കാ​ട്-70, കൊ​ല്ലം-61, കാ​സ​ര്‍​ഗോ​ഡ്-48, ആ​ല​പ്പു​ഴ-34, ഇ​ടു​ക്കി-28, തൃ​ശൂ​ര്‍-27, കോ​ഴി​ക്കോ​ട്-26, പ​ത്ത​നം​തി​ട്ട-24, കോ​ട്ട​യം-12, മ​ല​പ്പു​റം-10, ക​ണ്ണൂ​ര്‍-2.

Related News