Loading ...

Home USA

ശബ്ദത്തേക്കാള്‍ 17 മടങ്ങ് വേഗത; അമേരിക്കയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും നൂതനമായ ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം വിജയകരം. റഷ്യയുടേയും ചൈനയുടേയും ഹൈപ്പര്‍ സോണിക് മിസൈലുകളേക്കാള്‍ കരുത്തുറ്റ മിസൈലാണ് അമേരിക്ക വിജയകരമായി പരീക്ഷിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശബ്ദത്തേക്കാള്‍ 17 മടങ്ങ് വേഗതയില്‍ സഞ്ചരിക്കുമെന്നതാണ് മിസൈലിന്റെ പ്രത്യേകത. അമേരിക്ക അതീവ രഹസ്യമായാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിസൈലിന്റെ പരീക്ഷണം നടത്തിയത്. പസഫിക് സമുദ്രത്തില്‍ വെച്ച്‌ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പെന്റഗണ്‍ വെളിപ്പെടുത്തിയത്.സാധാരണയായി ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്നവയാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. à´®à´£à´¿à´•àµà´•àµ‚റില്‍ 3,800 മൈല്‍ വേഗതയിലാണ് ഇവ സഞ്ചരിക്കുക. എന്നാല്‍, മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍ സോണിക് മിസൈലിനെ 'സൂപ്പര്‍ ഡ്യൂപ്പര്‍ മിസൈല്‍' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

Related News