Loading ...

Home International

യുഎസിലേക്ക്‌ ഡാറ്റകൈമാറ്റം വിലക്കി യൂറോപ്യന്‍ കോടതി

ലണ്ടന്‍:യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഡാറ്റ അമേരിക്കയിലേക്ക് മാറ്റുന്നതിന് ഭീമന്‍ ടെക് കമ്ബനികളെ സഹായിക്കുന്ന കരാര്‍ റദ്ദാക്കി യൂറോപ്യന്‍ നീതിന്യായ കോടതി. à´ˆ കരാര്‍ പ്രകാരം ഫെയ്സ്ബുക്കിന്ുവേണ്ടി യൂറോപ്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിക്ക് കൈമാറ്റം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു.യൂറോപ്യന്‍ പൗരന്മാരുടെ ഓണ്‍ലൈന്‍ വിവരങ്ങളിലുള്‍പ്പെടെ അമേരിക്ക അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന എഡ്വേഡ് സ്നോഡന്‍ 2013ല്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓസ്ട്രിയന്‍ വിദ്യാര്‍ഥി മാക്സ് ഷ്രംസാണ് ഫെയ്സ്ബുക്കിനെതിരെ പരാതി നല്‍കിയത്. à´¯àµ‚റോപ്പില്‍ ഡാറ്റാ സുരക്ഷ ശക്തമല്ലാത്തതിനാല്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കരുതെന്നാണ് മാക്സ് ആവശ്യപ്പെട്ടത്.സ്വകാര്യതാ കവചം എന്ന അറിയപ്പെടുന്ന കരാര്‍ റദ്ദാക്കിയത് 5000ത്തോളം കമ്ബനികളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡാറ്റാ ചോര്‍ത്തല്‍ ആരോപിച്ച്‌ ചൈനയുടെ വാവെ കമ്ബനിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ അമേരിക്ക ഇയു രാജ്യങ്ങള്‍ക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് തിരിച്ചടിയുണ്ടായത്.

Related News