Loading ...

Home International

ലോകത്ത്‌ രണ്ടാമതും രോഗവ്യാപനം ശക്തമാകുന്നു

ഓസ്ട്രേലിയയിൽ രണ്ടാമതും രോഗവ്യാപനം ശക്തമായി. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ന്യൂ സൗത്ത് വെയ്‌ൽസിൽ നിയന്ത്രണം കർശനമാക്കി. സിഡ്നിയിലാണു പുതിയ ക്ലസ്റ്റർ ആദ്യം ഉണ്ടായത്. മെൽബൺ ഉൾക്കൊള്ളുന്ന വിക്ടോറിയയിൽ ഭാഗിക ലോക് ഡൗൺ ഒരാഴ്ച പിന്നിട്ടു. 20 മിനിറ്റിനകം രക്തപരിശോധനയിലൂടെ വൈറസ് ബാധ കണ്ടെത്താൻ കഴിയുന്ന പുതിയ ടെസ്റ്റ് ഓസ്ട്രേലിയ വികസിപ്പിച്ചു. അതേസമയം, ക്രിസ്‌മസോടെ സാധാരണ നിലയിലേക്കു തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണു ബ്രിട്ടൻ. കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും രണ്ടാം വ്യാപനം കൂടുതൽ ഗുരുതരമായിരിക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ മുന്നറിയിപ്പു നൽകി. രണ്ടാം വ്യാപനം രണ്ടാം വ്യാപനം തുടങ്ങിയതോടെ ഫ്രാൻസിൽ പൊതുസ്ഥലത്തു മാസ്ക് കർശനമാക്കി. ഗുരുതരാവസ്ഥയില്ലാത്ത രോഗികൾ നെഗറ്റീവ് ആകുന്നതു വരെ പരിശോധന ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് യുഎസ് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പരിശോധനാകേന്ദ്രങ്ങളിൽ വർധിക്കുന്ന തിരക്കു കണക്കിലെടുത്താണു തുടർപരിശോധനകൾ വിലക്കിയത്. അടുത്തയാഴ്ചയോടെ സ്കൂളുകൾ തുറക്കാനും യുഎസിൽ നീക്കമുണ്ട്. യുഎസ്– കാനഡ യാത്രാനിയന്ത്രണം ഓഗസ്റ്റ് 21വരെ നീട്ടി.

Related News