Loading ...

Home sports

ഐ.പി.എല്ലിനായി തയാറെടുപ്പുകള്‍ തുടങ്ങി യു.എ.ഇ; ഐ.സി.സിയുടെ പ്രഖ്യാപനം കാത്ത് ബി.സി.സി.ഐ

കോവിഡ് വഷളാകുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് ഐ.പി.എല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച്‌ ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഐ.പി.എല്ലിനായുള്ള തയാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയാറെടുപ്പുകളാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിനെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. ടി20 ലോക കപ്പിനെക്കുറിച്ച്‌ ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനു മുമ്ബ് 2009 ലും 2014 ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009 ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.മാര്‍ച്ച്‌ 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമായിരുന്നു മത്സരത്തിനു വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡും തുടര്‍ന്നു ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലാവുകയായിരുന്നു.

Related News