Loading ...

Home USA

ജോണ്‍ ലെവിസ് അന്തരിച്ചു

വാഷിംഗ്ടണ്‍: പ്രമുഖ പൊതുപ്രവര്‍ത്തകനായ ജോണ്‍ ലെവിസ് അന്തരിച്ചു. അമേരിക്കയുടെ സാമൂഹ്യനീതി പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. 83-ാം വയസ്സിലാണ് മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം മുതല്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. വാഷിംഗ്ടണില്‍ 1963ല്‍ നടന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിംഗിനൊപ്പം പ്രവര്‍ത്തിച്ച നേതാവായിരുന്നു ജോണ്‍ ലെവിസ്. 'ബിഗ് സിക്‌സ്' എന്നു പേരുകേട്ട ആറു സുപ്രധാന നേതാക്കളിലൊരാളാണ് ഡെമോക്രാറ്റായ ജോണ്‍ ലെവിസ്. ജോര്‍ജ്ജിയയില്‍ നിന്നുള്ള ഡെമോക്രാറ്റ് നേതാവായ ലെവിസ് അറ്റ്‌ലാന്റയുടെ ജനപ്രതിനിധിയുമായിരുന്നു. 'ഞാന്‍ കുറേ യുദ്ധങ്ങളിലേര്‍പ്പെട്ടു. അത് മനുഷ്യന്റെ നിത്യജീവിതത്തിനും സാമൂഹ്യജീവിതത്തിനും വേണ്ടിയായിരുന്നു. സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍. എന്നാലിന്ന് ഇതാ ഒരു പുതിയ പോരാട്ടം തുടങ്ങുകയാണ്. അത് എന്റെ യുള്ളിലെ ശത്രുവിനെതിരെയാണ്' ക്യാന്‍സര്‍ രോഗബാധിതനാണെന്നറിഞ്ഞതോടെ ലെവിസ് നടത്തിയ ഈ പ്രസ്താവന ജനശ്രദ്ധനേടിയിരുന്നു

Related News