Loading ...

Home Kerala

കോ​വി​ഡ് കു​തി​ക്കു​ന്നു; സം​സ്ഥാ​ന​ത്ത് ഇ​ന്ന് 791 പേ​ര്‍​ക്ക് രോ​ഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 791 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 532 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ ത​ന്നെ 42 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

135 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും 98 പേ​ര്‍ മ​റ്റു സം​സ്ഥാ ന​ങ്ങ​ളി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​തു​കൂ​ടാ​തെ ബി​എ​സ്‌എ​ഫ്, ഐ​ടി​ബി​പി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​രോ ജ​വാ​ന്‍‌​മാ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​ന്ന് 133 പേ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 11066 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് കോ​വി​ഡ്മൂ​ലം ഒ​രു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പു​ല്ലൂ​ര്‍ സ്വ​ദേ​ശി ഷൈ​ജു (46)വാ​ണ് മ​രി​ച്ച​ത്. ജൂ​ലൈ 14ന് ​ജീ​വ​നൊ​ടു​ക്കി​യ കു​നി​ശേ​രി സ്വ​ദേ​ശി മു​ര​ളി(40)​യു​ടെ സ്ര​വ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്. സൗ​ദി​യി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​താ​യി​രു​ന്നു. കോ​വി​ഡ്മൂ​ല​മ​ല്ല മ​ര​ണ​മു​ണ്ടാ​യ​ത് എ​ന്ന​തു​കൊ​ണ്ട് കോ​വി​ഡ് മ​ര​ണ പ​ട്ടി​ക​യി​ല്‍ ആ ​പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം 16,642 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. 1,78,481 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 6124 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍. ഇ​ന്നു മാ​ത്രം 1152 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 6029.

ഇ​തു​വ​രെ ആ​കെ 2,75,900 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ല്‍ 7610 സാ​മ്ബി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 285 ആ​യി.

കോവിഡ് പോ​സി​റ്റീ​വ് ആയ​വ​ര്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-246
എ​റ​ണാ​കു​ളം-115
പ​ത്ത​നം​തി​ട്ട-87
ആ​ല​പ്പു​ഴ-57
കൊ​ല്ലം-47
കോ​ട്ട​യം-39
കോ​ഴി​ക്കോ​ട്-32
തൃ​ശൂ​ര്‍-32
കാ​സ​ര്‍​ഗോ​ഡ്- 32
പാ​ല​ക്കാ​ട്-31
വ​യ​നാ​ട്-28
‌മ​ല​പ്പു​റം-25
ഇ​ടു​ക്കി-11
ക​ണ്ണൂ​ര്‍-9

രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍ ജി​ല്ല തി​രി​ച്ച്‌:

തി​രു​വ​ന​ന്ത​പു​രം-8
കൊ​ല്ലം-7
ആ​ല​പ്പു​ഴ-6
കോ​ട്ട​യം-8, ഇ​ടു​ക്കി-5
എ​റ​ണാ​കു​ളം-5
തൃ​ശൂ​ര്‍-32
മ​ല​പ്പു​റം-32
കോ​ഴി​ക്കോ​ട്-9
വ​യ​നാ​ട്-4
ക​ണ്ണൂ​ര്‍-8
കാ​സ​ര്‍​ഗോ​ഡ്-9

Related News