Loading ...

Home National

കനത്ത മഴയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണു : മുംബൈയില്‍ രണ്ടിടങ്ങളിലായി 8 മരണം

മുംബൈ : മുംബൈയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ്‌ 8 പേര്‍ മരണപ്പെട്ടു.ശക്തമായ മഴയെ തുടര്‍ന്നാണ് മുംബൈയിലെ മലാഡ് ഭാഗത്തും കോട്ട പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു വീണത്.സംഭവ സ്ഥലത്ത് നിന്നും 23 പേരെ രക്ഷാപ്രവര്‍ത്തകര്‍ മാറ്റി പാര്‍പ്പിച്ചു.ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.കെട്ടിടം തകര്‍ന്നു വീണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസും ദേശീയ ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.കെട്ടിടം തകര്‍ന്നു വീണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Related News