Loading ...

Home sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറായി യു.എ.ഇ

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ യു.എ.ഇ തയ്യാറാവുന്നതായി ദുബായ് സ്പോര്‍ട്സ് സിറ്റി ചെയര്‍മാന്‍ സല്‍മാന്‍ ഹനീഫ്. ഇതുവരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താന്‍ ബി.സി.സി.ഐ സമീപിച്ചട്ടിലെങ്കിലും ദുബായ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ദുബായ് സ്പോര്‍ട്സ് സിറ്റി മേധാവി പറഞ്ഞു. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 9 വിക്കറ്റുകള്‍ ഉണ്ടെന്നും ചെറിയ സമയത്തിനുള്ളില്‍ വലിയൊരു ടൂര്‍ണമെന്റ് നടത്താനുള്ള സൗകര്യം ഇവിടെ ഉണ്ടെന്നും സല്‍മാന്‍ ഹനീഫ് പറഞ്ഞു. മുന്‍പ് ദുബായ് ഇതുപോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐ.സി.സി കോംപ്ലെക്സില്‍ മാത്രം 38 പിച്ചുകള്‍ ഉണ്ടെന്നും സല്‍മാന്‍ ഹനീഫ് പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യക്ക് പുറത്ത് നടത്താനുള്ള സാധ്യത തെളിഞ്ഞിരുന്നു. ശ്രീലങ്ക, യു.എ.ഇ എന്നിവിടങ്ങളില്‍ വെച്ച്‌ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത ബി.സി.സി.ഐ തേടിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വെച്ച്‌ ഐ.പി.എല്‍ നടക്കാനുള്ള സാധ്യത കുറഞ്ഞിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ വെച്ച്‌ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഈ സമയത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനുള്ള ശ്രമം ആണ് ബി.സി.സി.ഐ നടത്തുന്നത്.

Related News