Loading ...

Home USA

മയിന്‍ യു എസ് സെനറ്റ് പ്രൈമറിയില്‍ സാറാ ഗിദയോന്‍ വിജയിച്ചു

പോര്‍ട്ട് ലാന്റ് ( മയിന്‍) :- ജൂലായ് 14 ചൊവ്വാഴ്ച മയിന്‍ സംസ്ഥാനത്തു നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇന്ത്യന്‍ അമേരിക്കനും മയിന്‍ ഹൗസ് സ്പീക്കറുമായ സാറാ ഗി ദയോന്‍ നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കരുത്തയായ നിലവിലുളള യു.എസ്.സെനറ്റര്‍ സൂസന്‍ കോളിന്‍സുമായി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു.

പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥികളായ ബെറ്റ്സി സ്വീറ്റ് ,അറ്റോര്‍ണി ബ്രി à´•à´¿à´¡ മാന്‍ എന്നിവരെയാണ് സാറാ പരാജയപ്പെടുത്തിയത്. മയിനില്‍ നിന്നുള്ള റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി സൂസന്‍ കോളിന്‍സിന്റെ വിജയം യു.എസ്.സെനറ്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടുന്നതിന് അനിവാര്യമാണ്. à´Žà´¨àµà´¨à´¾à´²àµâ€ സ്പീക്കര്‍ പദവിയിലിരുന്ന സാറ വളരെയേറെ ശുഭാപ്തിതി വിശ്വാസത്തിലാണ്.

മയിനിലെ വോട്ടര്‍മാര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. കഴിഞ്ഞ 24 വര്‍ഷമായി മയിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും സീനിയറായ സൂസന്‍ മയിന്‍ വോട്ടര്‍മാരുടെ താല്‍പര്യത്തെക്കാള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. യു.എസ് സെനറ്റിലെ പല സുപ്രധാന തീരുമാനങ്ങളിലും സൂസന്റെ പങ്ക് നിര്‍ണായകമായിരുന്നു. ട്രoപിന്റെ നിലപാടുകളെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്ന സെനറ്ററായിരുന്നു സൂസന്‍.

സാറ ഗിദയോന്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയ പീഡിയാട്രീഷന്‍ പിതാവിന്റെയും അമേരിക്കയില്‍ നിന്നും കുടിയേറിയ മാതാവിന്റെയും മകളായി റോസ് ഐലന്‍റിലാണ് ജനിച്ചത്. ജോര്‍ജ് വാഷിംങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ ഇവര്‍ പത്രത്തിന്റെ അഡ്വര്‍ടൈസിങ് എക്സിക്യൂട്ടിവായിരുന്നു. സൂസനെ അട്ടിമറിച്ചു യു.എസ് സെനറ്ററായി സാറാ തിരഞ്ഞെടുക്കപ്പെടുമോ എന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്.

Related News