Loading ...

Home National

യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം

ന്യൂഡല്‍ഹി: യുഎഇയില്‍ നിന്നും ചാര്‍ട്ടര്‍ വിമാനങ്ങള്‍ മതിയായ അനുമതിയില്ലാതെ സര്‍വീസ് നടത്തുന്നതിന് എതിരെ കേന്ദ്രസര്‍ക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന അനുമതിയില്ലാത്ത ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇവിടെ ഇറങ്ങാന്‍ അനുവദിക്കരുതെന്ന് വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഎഐ) ആവശ്യപ്പെട്ടു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എഎഐക്ക് അയച്ച കത്തില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചില ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ അനുമതി സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നേടിയിട്ടില്ലായിരുന്നെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.ഇഈ സാഹചര്യത്തില്‍ യുഎഇയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്ബ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇറങ്ങേണ്ട വിമാനത്താവളത്തിലെ എടിസിക്ക് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) എയര്‍ലൈന്‍ സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും ഡിജിസിഎ കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ മിക്ക വിമാനത്താവളങ്ങളും അവയുടെ എടിസികളും എയര്‍പോര്‍ട്ട് അതോറിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ അനുമതി നല്‍കിയില്ലെങ്കില്‍ എടിസി വരവ് അനുവദിക്കില്ലെന്നും ഡിജിസിഎ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസ് മെയ് 25 മുതല്‍ ഇന്ത്യയില്‍ പുനരാരംഭിച്ചിട്ടുണ്ട്.മാര്‍ച്ച്‌ 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുന്നു. വിദേശത്തുനിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് വന്ദേ ഭാരത് മിഷന്‍ പ്രകാരം പ്രത്യേക സര്‍വീസ് എയര്‍ഇന്ത്യ മുഖേന കേന്ദ്ര വിദേശകാര്യമന്ത്രാലയം നടത്തുന്നുണ്ട്. ഇതുകൂടാതെ ചാര്‍ട്ടര്‍ വിമാനങ്ങളും ഗള്‍ഫില്‍നിന്ന് ഉള്‍പ്പടെ സര്‍വീസ് നടത്തുന്നുണ്ട്.

Related News