Loading ...

Home Gulf

ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഏഴ് വിമാനങ്ങള്‍ കൂടി; കേരളത്തിലേക്കില്ല

ദോഹ: à´µà´¨àµà´¦àµ‡à´­à´¾à´°à´¤àµ മിഷന്‍ നാലാം ഘട്ടത്തിന്റെ ഭാഗമായി ഏഴ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം, പുതിയ സര്‍വ്വീസുകളില്‍ ഒന്നും കേരളത്തിലേക്കില്ല.à´—à´¯, ജയ്പൂര്‍, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം, ട്രിച്ചി എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വ്വീസ്. എയര്‍ ഇന്ത്യയാണ് എല്ലാ സര്‍വ്വീസുകളും നടത്തുന്നത്.ഇന്ന് മുതല്‍ à´ˆ മാസം 27 വരെയാണ് à´ˆ സര്‍വ്വീസുകള്‍. ഡല്‍ഹി വഴി ഗയയിലേക്ക് രണ്ട് വിമാനങ്ങളുണ്ടാകും. ജൂലൈ 16, 25 തിയ്യതികളിലാണ് ഇവ. അതേസമയം മറ്റ് നഗരങ്ങളിലേക്ക് ഒരു സര്‍വ്വീസാണുണ്ടാകുക. ക്വാറന്റൈന്‍ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാന്‍ സ്വന്തം നാട്ടിലേക്ക് തന്നെ ബുക്കിംഗ് നടത്താന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് എംബസി ഓര്‍മ്മിപ്പിച്ചു.

Related News