Loading ...

Home health

തൊലിപ്പുറത്തെ തടിപ്പും കൊറോണയുടെ ലക്ഷണം

ലണ്ടന്‍: കൊറോണയുടെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍ . തൊലിപ്പുറത്തെ തടിപ്പും കൊറോണയുടെ ലക്ഷണമെന്നാണ് ലണ്ടന്‍ കിങ്‌സ് കോളേജിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പനി, തുടര്‍ച്ചയായ ചുമ, രുചിയും മണവും നഷ്ടപ്പെടല്‍ എന്നിവ കൊറോണയുടെ ലക്ഷണങ്ങളെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പും കൊറോണയുടെ ലക്ഷണമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.ബ്രിട്ടനില്‍ കൊറോണ പോസിറ്റീവായ 8.8 ശതമാനം ആളുകളില്‍ തൊലിപ്പുറത്തെ തടിപ്പ് പ്രകടമായിരുന്നു.തുടര്‍ന്നാണ് ഈ ലക്ഷണം ഉള്ളവര്‍ക്ക് കൊറോണ പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് എന്‍എച്ച്‌എസ് അംഗീകരിച്ചിട്ടുള്ള കൊറോണ ലക്ഷണങ്ങളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുത്തണമെന്നന്ന് ശാസ്ത്രജ്ഞര്‍ ബ്രിട്ടിഷ് സര്‍ക്കാറിനോട് അഭ്യാര്‍ത്ഥിച്ചു.അതേസമയം കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ച ബ്രിട്ടനിലെ സ്‌കോട്ട്‌ലന്‍ഡില്‍ നിന്നെത്തുന്നത് ആശ്വാസകരമായ വാര്‍ത്തകളാണ്. ബ്രിട്ടനിലെ സ്‌കോട്ട്‌ലാന്റില്‍ നിലവില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. രോഗികളുടെ എണ്ണത്തിലും അന്‍പത് ശതമാനത്തോളം കുറവാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണയില്‍ നിന്ന് ഏറെക്കുറെ ബ്രിട്ടന്‍ മുക്തിനേടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Related News