Loading ...

Home health

അടുക്കളയില്‍ നിന്നു തുടങ്ങാം ശുചിത്വത്തിന്‍റെ ആദ്യപാഠം

അടുക്കളയില്‍ നിന്നു തുടങ്ങാം ശുചിത്വത്തിന്‍റെ ആദ്യപാഠം1) അ​ടു​ക്ക​ള​യും അ​ല​മാ​ര​ക​ളും എപ്പോഴും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.
2) വീ​ട്ടി​ലെ പാ​ച​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
3) ഏ​തെ​ങ്കി​ലും ഭ​ക്ഷ​ണം തൊ​ടു​ന്ന​തി​നോ ത​യാ​റാ​ക്കു​ന്ന​തി​നോ മു​ന്പ് കൈ​ക​ള്‍ സോപ്പുപയോഗിച്ചു ശ​രി​യാ​യി ക​ഴു​കു​ക.
4) ഭ​ക്ഷ​ണം ശ​രി​യാ​യി വേ​വി​ക്കു​ക. ഭ​ക്ഷ​ണം ശ​രി​യാ​യി വേ​വി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്. കൃത്യമായി വേ​വി​ച്ചി​ല്ലെ​ങ്കി​ല്‍ ദോ​ഷ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ള്‍ കാ​ര​ണം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ഉണ്ടായേക്കാം. അ​വ​ശ്യ വി​റ്റാ​മി​നു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ പാ​കം ചെ​യ്യു​ന്പോ​ള്‍ ഭ​ക്ഷ​ണം അടപ്പുകൊ​ണ്ട് മൂ​ടു​ക. 5) അടുക്കളമേശകള്‍ വൃ​ത്തി​യാ​ക്കു​ക: ​ല​ളി​ത​മാ​യ ഈ ന​ട​പ​ടി ബാ​ക്ടീ​രി​യ​ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ സ​ഹാ​യി​ക്കും.
6) മ​ത്സ്യം, പ​ച്ച​ക്ക​റി​ക​ള്‍, റൊ​ട്ടി എ​ന്നി​വ മു​റി​ക്കു​ന്ന​തി​ന് വ്യ​ത്യ​സ്ത കട്ടിംഗ് ബോ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. അ​സം​സ്കൃ​ത മാം​സ​ത്തി​ന് അ​ടു​ത്താ​യി ഒ​രി​ക്ക​ലും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പാകം ചെയ്ത ഭ​ക്ഷ​ണം വയ്ക്കാ​തി​രി​ക്കു​ക.
7) പ​ഴ​യ ഭ​ക്ഷ​ണം വി​ഘ​ടി​ക്കു​ക​യും ബാ​ക്ടീ​രി​യ​ക​ള്‍ അ​തി​ല്‍ വ​ള​രു​ക​യും ചെ​യ്യും. അ​ത് ഒ​ഴി​വാ​ക്കാ​ന്‍, ഭക്ഷണാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന പാത്രം ദി​വ​സേ​ന വൃ​ത്തിയാ​ക്കുക.
8) ഫ്രി​ഡ്ജും അടുക്കളയിലെ സി​ങ്കും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക: കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ സി​ങ്ക് സ്ക്ര​ബ് ചെ​യ്യു​ക. സി​ങ്കി​ല്‍ നിന്നുള്ള ചോര്‍ച്ചകള്‍  ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.

കോവിഡ് കാലത്തും പ​ല​ച​ര​ക്ക് ഷോ​പ്പിം​ഗ് ആ​വ​ശ്യ​ക​ത​യാ​യ​തി​നാ​ല്‍, സു​ര​ക്ഷി​ത​മാ​യി എ​ങ്ങ​നെ ഷോ​പ്പിം​ഗ് ന​ട​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ ചില കാര്യങ്ങള്‍

1) മു​ന്‍​കൂ​ട്ടി ഷോ​പ്പിം​ഗ് പ​ട്ടി​ക ത​യാ​റാ​ക്കു​ക.
2) നി​ങ്ങ​ള്‍ കടയിലാ​യി​രി​ക്കു​ന്പോ​ള്‍ മു​ഖം മൂ​ടു​ക​യോ മാ​സ്ക് ധ​രി​ക്കു​ക​യോ ചെ​യ്യു​ക.
3) ഷോ​പ്പിം​ഗ് സ​മ​യ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക - നി​ങ്ങ​ള്‍​ക്കും മ​റ്റ് ഉപഭോക്താക്കള്‍ക്കും സ്റ്റോ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ട​യി​ല്‍ ഒരു മീറ്ററിലധികം അകലം സൂ​ക്ഷി​ക്കു​ക.
4) നി​ങ്ങ​ളു​ടെ കൈ​ക​ള്‍ നി​ങ്ങ​ളു​ടെ മു​ഖ​ത്ത് നി​ന്ന് അ​ക​റ്റി നി​ര്‍​ത്തു​ക.
5) വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോ​ള്‍ പ​ല​ച​ര​ക്കുസാ​ധ​ന​ങ്ങ​ള്‍ മാ​റ്റി​വ​ച്ച​തി​നു​ശേ​ഷം കു​റ​ഞ്ഞ​ത് 20 സെ​ക്ക​ന്‍​ഡ് നേ​രം വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്‌ കൈ ​ക​ഴു​കു​ക.
6) കോവിഡ് 19 പ​കര്‍ച്ച​യു​മാ​യി ഫു​ഡ് പാ​ക്കേ​ജിം​ഗ് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. എ​ന്നി​രു​ന്നാ​ലും, നി​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍, ഒ​രു അ​ധി​ക മു​ന്‍​ക​രു​ത​ലാ​യി നി​ങ്ങ​ള്‍​ക്ക് വാങ്ങിയ സാധനങ്ങളുടെ പാ​ക്കേ​ജിം​ഗ് തു​ട​യ്ക്കുകയും അ​ത് വൃ​ത്തിയാക്കുകയും ചെയ്യാവുന്നതാണ്.

എ​ല്ലാ​യ്പ്പോ​ഴും എ​ന്ന​പോ​ലെ, ഭ​ക്ഷ്യ​വിഷബാധമൂലമുള്ള രോ​ഗ​ങ്ങ​ള്‍ ത​ട​യുന്നതിന് ചില സു​ര​ക്ഷാരീ​തി​ക​ള്‍ പാ​ലി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.
1) ഉപയോഗിക്കുന്നതിനു​മു​ന്പ്, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ടാ​പ്പ് വെ​ള്ള​ത്തി​ല്‍ നന്നായി ക​ഴു​കു​ക.
2) പാ​ല്‍, ഇ​റ​ച്ചി, കോ​ഴി, മു​ട്ട, മീന്‍, ​പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ ഫ്ര​ഷ് ആ​യ​ത് വാ​ങ്ങുക.
3) ഗുണമേന്മയുള്ള അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച്‌ അ​ടു​ക്ക​ള പ​തി​വാ​യി വൃ​ത്തി​യാ​ക്കു​ക​യും ശു​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യു​ക

Related News