Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 623 പേ​ര്‍​ക്ക് കോ​വി​ഡ്;സമ്പര്‍​ക്ക​ത്തി​ലൂ​ടെ 432 രോ​ഗി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യു​ണ​ര്‍​ത്തി കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് 623 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 9553 പേ​ര്‍​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. ഇ​ന്ന് ഒ​രു കോ​വി​ഡ് മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി വ​ത്സ​മ്മ ജോ​യി​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ല്‍ 432 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട ദി​വ​സ​വു​മാ​ണി​ന്ന്. 96 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും 76 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്.

ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​ന്പ​ത് ബി​എ​സ്‌ഇ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു. ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 37 പേ​രു​ടെ രോ​ഗ​ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 196 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 16444 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,84,601 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4981 പേ​രാ​ണ് ഇ​പ്പോ​ള്‍ ആശുപത്രിയില്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

പു​തി​യ 16 ഹോ​ട്ട്സ്പോ​ട്ടു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 234 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News