Loading ...

Home International

ആ​സി​യാ​ന്‍ രാ​ജ്യ​ങ്ങ​ളെ പി​ന്തു​ണ​ച്ച്‌ അ​മേ​രി​ക്ക

വാ​​ഷിം​​ഗ്ട​​ണ്‍ ഡിസി: ദ​​ക്ഷി​​ണ ചൈ​​ന ക​​ട​​ലി​​ല്‍ ചൈ​​ന ഉ​​ന്ന​​യി​​ക്കു​​ന്ന അ​​വ​​കാ​​ശ​​വാ​​ദം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും ആ​​സി​​യാ​​ന്‍ രാ​​ജ്യ​​ങ്ങ​​ള്‍​​ക്കും ജ​​പ്പാ​​നും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കും പൂ​​ര്‍​​ണ പി​​ന്തു​​ണ ന​​ല്കു​​മെ​​ന്നും യു​​എ​​സ് സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ. ദ​​ക്ഷി​​ണ ചൈ​​നാ ക​​ട​​ലി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദ​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​ന്‍ നി​​ല​​പാ​​ട് വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു പോം​​പി​​യോ.

അ​​മേ​​രി​​ക്ക​​യു​​ടെ ര​​ണ്ടു വി​​മാ​​ന​​വാ​​ഹി​​നി​​ക​​ളാ​​യ യു​​എ​​സ്‌എ​​സ് നി​​മി​​റ്റ്സ്, യു​​എ​​സ്‌എ​​സ് റൊ​​ണാ​​ള്‍​​ഡ് റീ​​ഗ​​ന്‍ എ​​ന്നി​​വ ദ​​ക്ഷി​​ണ ചൈ​​നാ​​ക്ക​​ട​​ലി​​ല്‍ നി​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്. à´ªàµ‹à´‚​പി​യോ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ന​ലെ ചൈ​ന രം​ഗ​ത്തെ​ത്തി.

ആ​​യി​​ര​​ത്തി​​ലേ​​റെ വ​​ര്‍​​ഷ​​മാ​​യി ദ​​ക്ഷി​​ണ ചൈ​​നാ ക​​ട​​ലി​​ന്‍റെ മേ​​ല്‍ ത​​ങ്ങ​​ള്‍​​ക്കു പ​​ര​​മാ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്നാ​​ണു ചൈ​​ന​​യു​​ടെ വാ​​ദം. ഫി​​ലി​​പ്പീ​​ന്‍​​സ്, വി​​യ​​റ്റ്നാം, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, ബ്രൂ​​ണെ​​യ്, താ​​യ് വാ​​ന്‍ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളെ​​ല്ലാം ചൈ​​ന​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദ​​ത്തെ എ​​തി​​ര്‍​​ക്കു​​ന്നു.

Related News