Loading ...

Home sports

വിജയാഹ്ലാദം ഒഴിക്കാന്‍ ശ്രമിക്കണമെന്ന് ആരാധകരോട് റയല്‍ മാഡ്രിഡ്

വ്യാഴാഴ്ച വിയ്യാ റിയാലിനെതിരെയുള്ള മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ അന്നുതന്നെ റിയാല്‍ മാഡ്രിഡിന് ഇത്തവണത്തെ ലാ ലീഗാ ചാംപ്യന്‍മാരാകാന്‍ കഴിഞ്ഞേക്കും.
അങ്ങനെ ആണെങ്കില്‍ കൊറോണ മഹാമാരി സ്‌പെയിനില്‍ വരുത്തിവച്ച വന്‍ നാശ നഷ്ടങ്ങള്‍ കണക്കിലെടുത്തും രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിനു മാറ്റം വരാത്തതുകൊണ്ടും ക്ളബ് ഇത്തവണ വിജയാഹ്ലാദങ്ങള്‍ ഒഴിവാക്കുകയാണ്..
അതുകൊണ്ടു അവരുടെ പ്രിയപ്പെട്ട ആരാധകരും വിവേകപൂര്‍വ്വകമായ ഒരു സമീപനം സ്വീകരിക്കണമെന്നും അവര്‍ സ്ഥിരമായി വിജയാഹ്ലാദചടങ്ങുകള്‍ക്കു ഒത്തുചേരാറുള്ള മാഡ്രിഡിലെ 'Plaza de Cibeles ' ല്‍ ഒരു കാരണവശാലും എത്തരുതെന്നും ആണ് അപേക്ഷ.ആരോഗ്യവും ജീവനും ആണ് ആഘോഷങ്ങളെക്കാള്‍ വിലയേറിയതു എന്നു അവരുടെ ആരാധകരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണിത്. à´Žà´¨àµà´¨à´¾à´²àµâ€ ഇതു എന്തുമാത്രം ഫലപ്രദമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു

Related News