Loading ...

Home Business

ജിയോ പ്ലാറ്റ്ഫോമില്‍ 33,733 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍

മുംബൈ; ജിയോയുടെ ഡിജിറ്റല്‍ പ്ലാറ്റുഫോമുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിള്‍. 33,733 കോടി രൂപയാണ് ഗൂഗിള്‍ നിക്ഷപിക്കാനൊരുങ്ങുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത് റിലയന്‍സിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 7 .7 കോടി ഓഹരിവിഹിതം ഗൂഗിളിന് നല്‍കാന്‍ തീരുമാനമായെന്നും മുകേഷ് അംബാനി പറഞ്ഞു.റിലയന്‍സിന്റെ 43 ആം വാര്‍ഷിയ്ക് മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ പത്തു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മുകേഷ് അംബാനിയുടെ പ്രതികരണം. ഫേസ്ബുക്കും, അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ക്കോമും ഈയടുത്ത് ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. 4ജി- 5ജി ഫോണുകള്‍ക്കായി ഗൂഗിളും ജിയോയും ചേര്‍ന്ന് പ്രത്യേക ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കും. ഗൂഗിളും ജിയോയും തമ്മിലുള്ള സഹകരണത്തിലൂടെ ഇന്ത്യയെ 2 ജി മുക്തമാക്കുമെന്നും അംബാനി അവകാശപ്പെട്ടു. നിലവില്‍ 2 ജി ഫീച്ചര്‍ ഫോണുകളുപയോഗിക്കുന്ന 35 കോടി ഇന്ത്യക്കാരെ കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട് ഫോണുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

Related News