Loading ...

Home sports

വിലക്ക്‌ നീങ്ങി മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ കളിക്കാം

ലണ്ടന്‍:ചാമ്ബ്യന്‍സ് ഫുട്ബോള്‍ ലീഗിലെ വിലക്കില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ കായിക തര്‍ക്ക പരിഹാര കോടതി കാത്തു. സിറ്റിക്ക് അടുത്തവര്‍ഷം ചാമ്ബ്യന്‍സ് ലീഗില്‍ കളിക്കാം. രണ്ട് വര്‍ഷമാണ് യുവേഫ സിറ്റിയെ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പുകളില്‍നിന്ന് വിലക്കിയിരുന്നത്. ഇതിനെതിരെ സിറ്റി കായിക കോടതിയെ സമീപിക്കുകയായിരുന്നു.2012–-16 കാലത്ത് സാമ്ബത്തിക ചട്ടം ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് യുവേഫ സിറ്റിയെ വിലക്കിയത്. ഏകദേശം 255 കോടി രൂപ പിഴയും ചുമത്തിയിരുന്നു. à´ˆ പിഴ 85 കോടി രൂപയായി കായിക കോടതി ഇളവ് ചെയ്തു. à´ˆ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാംസ്ഥാനം നേടിയ സിറ്റിക്ക് à´ˆ വിധി വലിയ ആശ്വാസം നല്‍കും. à´†à´¦àµà´¯ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത. സിറ്റിക്ക് വിലക്ക് കിട്ടിയാല്‍ അഞ്ചാം സ്ഥാനക്കാര്‍ക്കും കടക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിധി സിറ്റിക്ക് അനുകൂലമായതോടെ à´† സാധ്യത അവസാനിച്ചു. ലീഗില്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കുവേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.സിറ്റി à´ˆ സീസണില്‍ ചാമ്ബ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിന് അരികെയാണ്. ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ 2–-1ന് തോല്‍പ്പിച്ചു. രണ്ടാംപാദം ആഗസ്തില്‍ സിറ്റിയുടെ തട്ടകത്തിലാണ്. ക്വാര്‍ട്ടറില്‍ കടന്നാല്‍ യുവന്റസോ ല്യോണോ ആയിരിക്കും എതിരാളികള്‍.

Related News