Loading ...

Home cinema

പഴയ തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലം സിനിമയാകുന്നു;പ്രഖ്യാപനവുമായി ആര്‍.എസ് വിമല്‍

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പണവുമായി തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ വെള്ളിത്തിരയില്‍ ഒരു സിനിമ ഒരുങ്ങുന്നു. സംവിധായകന്‍ ആര്‍.എസ് വിമല്‍ ആണ് ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. 'ധര്‍മരാജ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. മലയാളത്തിലെ സൂപ്പര്‍ താരമാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. എന്നാല്‍ ആരാണ് നായകന്‍ എന്ന് അദ്ദേഹം പുറത്തുവിട്ടിട്ടില്ല. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാകും 'ധര്‍മരാജ്യ'. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക. à´¶àµà´°àµ€ പത്മനാഭന് പ്രാര്‍ത്ഥനകളോടെ' വിമല്‍‌ കുറിച്ചു.തമിഴകത്തിന്റെ സൂപ്പര്‍ താരം വിക്രം നായകനാകുന്ന കര്‍ണന്റെ പണിപ്പുരയിലാണ് നിലവില്‍ വിമല്‍.

Related News