Loading ...

Home National

അ​തി​ര്‍​ത്തി​യി​ല്‍ ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് അ​ടി​യി​ലൂ​ടെ ഇ​ന്ത്യ ട​ണ​ല്‍ നി​ര്‍​മി​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: ബ്ര​ഹ്മ​പു​ത്ര ന​ദി​യു​ടെ അ​ടി​യി​ലൂ​ടെ ട​ണ​ല്‍ നി​ര്‍​മി​ക്കാ​ന്‍ ത​ത്വ​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ചൈ​നീ​സ് പ്ര​കോ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. അ​രു​ണാ​ച​ലി​ലെ ചൈ​നീ​സ് അ​തി​ര്‍​ത്തി​യ്ക്ക​ടു​ത്ത് വ​രെ നീ​ളു​ന്ന​താ​ണു തു​ര​ങ്കം.

80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​രെ ട​ണ​ലി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ് ട​ണ​ലി​ന്‍റെ പ്ലാ​ന്‍. ആ​സാ​മി​നെ​യും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​നെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള​താ​ണു നി​ര്‍​ദി​ഷ്ട ട​ണ​ല്‍. നാ​ഷ​ണ​ല്‍ ഹൈ​വേ​യ്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (എ​ന്‍​എ​ച്ച്‌എ​ഐ​ഡി​സി​എ​ല്‍) യു​എ​സി​ലെ ലൂ​യി​സ് ബെ​ര്‍​ഗ​ര്‍ ക​ന്പ​നി​യു​മാ​യി ചേ​ര്‍​ന്നു ട​ണ​ല്‍ നി​ര്‍​മി​ക്കും. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ ആ​ദ്യ​മാ​യാ​ണ് അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. ചൈ​നീ​സ് അ​തി​ര്‍​ത്തി​ക്കു സ​മീ​പ​മാ​ണു ട​ണ​ല്‍. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ താ​യ്ഹു ത​ടാ​ക​ത്തി​ന​ടി​യി​ലൂ​ടെ ചൈ​ന നി​ര്‍​മി​ക്കു​ന്ന അ​ണ്ട​ര്‍ വാ​ട്ട​ര്‍ ട​ണ​ലി​നേ​ക്കാ​ള്‍ നീ​ള​മേ​റി​യ​താ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ ട​ണ​ല്‍. 14.85 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം മൂ​ന്ന് ഘ​ട്ട​മാ​യാ​ണു പൂ​ര്‍​ത്തി​യാ​ക്കു​ക. ആ​വ​ശ്യ​ത്തി​നു വെ​ന്‍റി​ലേ​ഷ​ന്‍ സം​വി​ധാ​ന​വും തീ​യ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​വും ന​ട​പ്പാ​ത​യും ഡ്രെ​യി​നേ​ജും എ​മ​ര്‍​ജ​ന്‍​സി എ​ക്സി​റ്റു​മെ​ല്ലാം ട​ണ​ലി​നു​ണ്ടാ​കും.

അ​തി​ര്‍​ത്തി​യി​ല്‍ സേ​നാ​നീ​ക്കം എ​ളു​പ്പ​മാ​ക്കു​മെ​ന്ന​തി​നാ​ല്‍ നി​ര്‍​ദി​ഷ്ട ട​ണ​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ഏ​റെ ത​ന്ത്ര​പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​ര്‍​ത്തി​യി​ല്‍ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ടി​മ​രു​ന്നു​ക​ളും എ​ളു​പ്പം എ​ത്തി​ക്കാ​ന്‍ പു​തി​യ ട​ണ​ലി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​കൂ​ട്ട​ല്‍.

വ​ര്‍​ഷം മു​ഴു​വ​നും ആ​സാ​മും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും ത​മ്മി​ലു​ള​ള ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഇ​ന്ത്യ നി​ര്‍​മി​ക്കാ​ന്‍ പോ​കു​ന്ന പു​തി​യ ട​ണ​ല്‍. പാ​ല​ങ്ങ​ള്‍ ശ​ത്രു​സേ​ന​ക​ള്‍ ല​ക്ഷ്യം വ​യ്ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള ട​ണ​ലു​ക​ള്‍ ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ മാ​തൃ​ക​യി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് സൈ​ന്യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News