Loading ...

Home International

പു​തി​യ കോ​വി​ഡ് കേ​സു​ക​ളി​ല്‍ 50 ശ​ത​മാ​ന​വും ര​ണ്ടു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഞാ​യ​റാ​ഴ്ച ലോ​ക​ത്തു​ണ്ടാ​യ പു​തി​യ കോ​വി​ഡ് ബാ​ധ​യി​ല്‍ പ​കു​തി​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡ​ബ്ല്യു​എ​ച്ച്‌ഒ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞി​ല്ല.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഞാ​യ​റാ​ഴ്ച പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത് 2,30,000 പേ​ര്‍​ക്കാ​ണ്. അ​തി​ല്‍ 80 ശ​ത​മാ​ന​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത് 10 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യാ​ണ്. മാ​ത്ര​മ​ല്ല, മൊ​ത്തം രോ​ഗ​ബാ​ധ​യു​ടെ പ​കു​തി​യും ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണു​ണ്ടാ​യ​ത്.- അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. à´²àµ‹â€‹à´•à´¾â€‹à´°àµ‹â€‹à´—്യ സം​ഘ​ട​നാ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വി​ശ​ദീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,12,000 കേ​സു​ക​ളാ​ണ് ഞാ​യ​റാ​ഴ്ച റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ കാ​ര്യ​ത്തി​ല്‍ നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ തെ​റ്റാ​യ ദി​ശ​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും ടെ​ഡ്രോ​സ് തു​റ​ന്ന​ടി​ച്ചു. ​നി​ര​വ​ധി സ​ര്‍​ക്കാ​രു​ക​ളും ജ​ന​ങ്ങ​ളും കോ​വി​ഡി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Related News