Loading ...

Home Kerala

സംസ്ഥാനത്ത് 223 ഹോട്സ്പോട്ടുകള്‍

തിരുവനന്തപുരം: à´¸à´‚സ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ്. 223 സ്ഥലങ്ങളാണ് ഹോട്സ്പോട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തിരുവനന്തപുരം ന​ഗരത്തിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്, കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ, ചെല്ലാനം, വെളിയംകോട്, പെരുമ്ബടപ്പ് പഞ്ചായത്തുകളിലേയും പൊന്നാനി, താനൂര്‍ മുന്‍സിപ്പാലിറ്റികളിലേയും എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. തീരപ്രദേശങ്ങളിലെ രോ​ഗ വ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് 449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പറഞ്ഞു. 144 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

Related News