Loading ...

Home Gulf

സൗദിയില്‍ സ്വദേശിവല്‍ക്കരണം 86 ശതമാനം പൂര്‍ത്തിയായി

റിയാദ്: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത് ലക്ഷ്യം വെച്ചുള്ള കരാറുകള്‍ 86 ശതമാനം പൂര്‍ത്തീകരിച്ചതായി സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം. 2021 വരെ 3,60,000 തൊഴിലവസരങ്ങള്‍ ലക്ഷ്യമിടുന്നതാണ് ഈ കരാറുകള്‍. അഞ്ചു മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായി. അടുത്ത വര്‍ഷം വരെ 1,24,000 ജോലികള്‍ സ്വദേശിവല്‍ക്കരണത്തിന് നിശ്ചയിച്ചിട്ടുണ്ട്. സ്വയം തൊഴില്‍, വിദൂരജോലി, ഫ്‌ലക്‌സിബിള്‍ ജോലി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഇതുവഴി 2022 വരെ 2,68,000 ജോലികള്‍ സ്വദേശിവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം.

Related News