Loading ...

Home National

ജമ്മുകശ്മീരില്‍ വീണ്ടും ലോക്ഡൗണ്‍: കൊറോണ വ്യാപനം കശ്മീര്‍ താഴ്‌വരയില്‍ കൂടുന്നു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ഭരണകൂടം. നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തിയ ശേഷം കശ്മീര്‍ താഴ്‌വരയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച തോടെയാണ് ലോക്ഡൗണ്‍ വീണ്ടും നടപ്പാക്കാന്‍ തീരുമാനിച്ചത്. ഒരോ പ്രദേശം പ്രത്യേകം തിരഞ്ഞെടുത്താണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതെന്നും ജമ്മുകശ്മീര്‍ ലഫ്.ഗവര്‍ണര്‍ അറിയിച്ചു. ശ്രീനഗറിലും ശക്തമായ ലോക്ഡൗണാണ് നടപ്പാക്കി യിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങള്‍ക്കുമാത്രമാണ് അനുമതിയുള്ളത്. മിക്കവാറും എല്ലാ പ്രദേശത്തേയും പൊതു വ്യാപാര കേന്ദ്രങ്ങളും അടപ്പിച്ചു. തിരക്കേറിയ ലാല്‍ ചൗക്കും അടച്ചവയില്‍ ഉള്‍പ്പെടും. ശ്രീനഗറില്‍ ജില്ലാ ഭരണകൂടം 88 കൊറോണ ബാധിതമേഖലകളാണ് കണ്ടെത്തിയിരിക്കുന്നത്. അതാത് മേഖലയെ ചുറ്റിയുള്ള 300 മുതല്‍ 500 മീറ്റര്‍ ദൂരത്തുവച്ചു തന്നെ ബാരിക്കേഡുകള്‍ വച്ച്‌ വാഹന ഗതാഗതം നിര്‍ത്തലാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. ഞായറാഴ്ച മാത്രം 357 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 295 എണ്ണവും കശ്മീരിലാണ്. 62 എണ്ണം ജമ്മു മേഖലയിലാണ്. ശ്രീനഗര്‍ മേഖലയില്‍ മാത്രം 97 പേരാണ് പുതുതായി രോഗബാധിതരായത്.

Related News