Loading ...

Home sports

വിന്‍ഡീസിന് ടെസ്റ്റ് ജയം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് നാലുവിക്കറ്റിന്

സതാംപ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ അവിശ്വസനീയ ടെസ്റ്റ് ജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെ അവരുടെ മണ്ണില്‍ ഹോള്‍ഡറും കൂട്ടരും ആറു വിക്കറ്റ് നഷ്ടത്തില്‍ കീഴടക്കി. അവസാന ദിവസം 200 റണ്‍സെന്ന ചെറിയ ലക്ഷ്യം 6 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെ ടുത്തി കരീബിയന്‍ നിര മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 204.313. വെസ്റ്റിന്‍ഡീസ് 318, 6ന്-200. മൂന്നു ടെസ്റ്റുകളുടെ പരമ്ബരയില്‍ 1-0ന് വെസ്റ്റിന്‍ഡീസ് മുന്നിലെത്തിയിരിക്കുകയാണ്. വിന്‍ഡീസിനായി വാലറ്റം അവിശ്വസനീയമായി പോരാടിയതോടെയാണ് ജയം നേടാനായത്. രണ്ടാം ഇന്നിംഗ്‌സില്‍ ചേസ്(37)നൊപ്പം ചേര്‍ന്ന് ജെര്‍മൈന്‍ ബ്ലാക്‌വുഡിന്റെ സെഞ്ച്വറി ക്കൊത്ത 95 റണ്‍സിന്റെ കിടിലന്‍ ബാറ്റിംഗാണ് സ്വപ്‌നതുല്യ നേട്ടം സമ്മാനിച്ചത്. ആദ്യ ഇന്നിം ഗ്‌സില്‍ വെറും 5 റണ്‍സ് മാത്രമാണ് ബൗളറായ ബ്ലാക്‌വുഡ് നേടിയത്. 158 പന്തുക ളിലാണ് ബ്ലാക് വുഡ് 95 റണ്‍സ് അടിച്ചെടുത്തത്. 27ന് 3 എന്ന നിലയില്‍ മുന്‍നിരയും 6ന് 168 എന്ന നിലയില്‍ മധ്യനിരയും തകര്‍ന്നിടത്തു നിന്നാണ് കരീബിയന്‍ നിര പിടിച്ചു കയറിയത്. ഇംഗ്ല ണ്ടിനായി മൂന്നു വിക്കറ്റെടുത്ത ആര്‍ച്ചറും രണ്ടു വിക്കറ്റുവീഴ്ത്തിയ ക്യാപ്റ്റന്‍ സ്റ്റോക്‌സും നടത്തിയ ശക്തമായ പേസ് ആക്രമണം വിഫലമായി.

Related News