Loading ...

Home Africa

നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡ്‌സി മണ്ടേല അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാക്കളായ നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിന്‍ഡ്‌സി മണ്ടേല അന്തരിച്ചു. 59 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2015മുതല്‍ ഡെന്‍മാര്‍ക്കിലെ സൗത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാലുമാക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചുവരികയായിരുന്നു സിന്‍ഡ്‌സി.1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍ഡ്‌സി ജനശ്രദ്ധ നേടിയത്.

Related News