Loading ...

Home Europe

ത്രിദിന സന്ദർശനം പൂർത്തിയാക്കി മാർ ആലഞ്ചേരി റോമിലേക്ക് മടങ്ങി

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മൂന്നു ദിവസത്തെ അജപാലന സന്ദർശനം പൂർത്തിയാക്കി സീറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റോമിലേക്ക് മടങ്ങി. മാർ ആലഞ്ചേരി കമ്മീഷൻ അംഗമായുള്ള സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനാണ് റോമിലേക്ക് പോയത്. 

നവംബർ അഞ്ചിനു നടന്ന വൈദിക സമ്മേളനത്തോടെയാണ് മാർ ആലഞ്ചേരിയുടെ ഗ്രേറ്റ് ബ്രിട്ടൻ സന്ദർശനത്തിനു തുടക്കമായത്. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ ഷെഫീൽഡ്, ലണ്ടൻ, ബ്രിസ്റ്റോൾ, മാഞ്ചസ്റ്റർ, സ്റ്റോക് ഓൺ ട്രന്റ് എന്നിവിടങ്ങളിൽ പിതാക്കന്മാരുടെ നേതൃത്വത്തിൽ ബലിയർപ്പിക്കാനും വിശ്വാസികളുമായി ആശയവിനിമയം നടത്തുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 

എല്ലാ സ്‌ഥലങ്ങളിലും നടന്ന ദിവ്യബലിക്ക് മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ à´«à´¾. തോമസ് പാറയടിയിൽ, à´«à´¾. സജി മലയിൽ പുത്തൻപുരയിൽ, à´«à´¾. മാത്യു ചൂരപൊയ്കയിൽ എന്നിവരും à´«à´¾. ഫാൻസുവ പത്തിൽ, മറ്റു നിരവധി വൈദികരും പൊന്തിഫിക്കൽ കുർബാനയിൽ സഹകാർമികരായി. തുടർന്ന് എല്ലായിടത്തും സ്നേഹവിരുന്നും നടന്നു. 

പുതിയ രൂപതയ്ക്ക് ദൈവത്തിന് നന്ദി പറയണമെന്നും ഇനി സഭ ഒരുക്കുന്ന ആത്മീയ അവസരങ്ങളോട് ചേർന്നുനിന്ന് വിശ്വാസ സമൂഹം സഭാ ജീവിതം നയിക്കണമെന്നും മാർ ആലഞ്ചേരി വിശ്വാസികളെ ഓർമിപ്പിച്ചു. സക്കേവൂസ് ഈശോയെ കാണാനായി മരത്തിൽ കയറിയിരുന്നതുപോലെ ഇന്നു നമുക്ക് ഈശോയെ കാണാനായി കയറാനുള്ള മരമാണ് സഭ എന്നും സഭാ ജീവിതത്തിലാണ് ദൈവാനുഭവം ഉണ്ടാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ രൂപതയിൽനിന്ന് പൗരോഹിത്യ സന്യാസ ദൈവവിളികൾ ഉണ്ടാകാൻ എല്ലാവരും പ്രാർഥിക്കണമെന്നും മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു.

സന്ദർശനത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആന്റോണിയോ മെന്നിനിയുമായി കൂടിക്കാഴ്ച നടത്തിയ മാർ ആലഞ്ചേരി പരിശുദ്ധ സിംഹാസനത്തിന്റെ എല്ലാവിധ പിന്തുണയും അഭ്യർഥിച്ചു. വിവിധ സ്‌ഥലങ്ങളിൽ നൽകിയ സ്വീകരണത്തിൽ à´«à´¾. മാത്യു പിണക്കാട്ട്, à´«à´¾. ബിജു കുന്നയ്ക്കാട്ട്, à´«à´¾. ജോസ് അന്ത്യാംകുളം, à´«à´¾. പോൾ വെട്ടിക്കാട്ട്, à´«à´¾. ലോനപ്പൻ അരങ്ങാശേരി, à´«à´¾. ജയ്സൺ കരിപ്പായി, കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. 

മാർ ആലഞ്ചേരിയുടെ സന്ദർശനം രൂപതയ്ക്ക് വലിയ ആവേശവും ഉന്മേഷവും പകർന്നുവെന്ന് മാർ സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. വിവിധ സ്‌ഥലങ്ങളിൽ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകിയവരേയും ഒരുക്കങ്ങൾ നടത്തിയവരേയും അദ്ദേഹം അഭിനന്ദിച്ചു. 

പുതിയ രൂപതയുടെ തുടക്കനാളുകളിൽതന്നെ സഭാതലവന്റെ സാന്നിധ്യവും സന്ദർശനവും രൂപത പ്രവർത്തനങ്ങളിൽ വലിയ ഉത്തേജനമായി മാറുമെന്നതിൽ സംശയമില്ല.
 

Related News