Loading ...

Home Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരം;സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: പ​ദ്മനാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​വ​കാ​ശം ശ​രി​വ​ച്ച്‌ സു​പ്രീം​കോ​ട​തി. ക്ഷേ​ത്രം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി.

പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ​ത്തി​ന് പു​തി​യ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പു​തി​യ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തു​വ​രെ ജി​ല്ലാ ജ​ഡ്ജി അ​ധ്യ​ക്ഷ​നാ​യ നി​ല​വി​ലെ താത്കാലിക ഭ​ര​ണ​സ​മി​തി​ക്ക് ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണം തു​ട​രാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

പു​തി​യ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും സു​പ്രീം​കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി. സ​മി​തി രൂ​പീ​ക​രി​ക്കു​ന്പോ​ള്‍ അ​ഹി​ന്ദു​ക​ള്‍ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ബി ​നി​ല​വ​റ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഈ ​സ​മ​തി​ക്ക് സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ​ദ്മനാ​ഭ​സ്വാ​മി ക്ഷേ​ത്രം രാ​ജാ​വി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​ക്ക് കൈ​മാ​റാ​ന്‍ വ്യ​വ​സ്ഥ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് 2011ല്‍ ​കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രെ രാ​ജ​കു​ടും​ബം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​വാ​യൂ​ര്‍ മാ​തൃ​ക​യി​ല്‍ പ​ദ്മനാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നാ​യി ബോ​ര്‍​ഡ് രൂ​പീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ഷേ​ത്ര ഭ​ര​ണ​ത്തി​നാ​യി അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം രാ​ജ​കു​ടും​ബം മു​ന്നോ​ട്ടു​വ​ച്ച​ത്. സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നാ​യി​രി​ക്ക​ണ​മെ​ന്നും രാ​ജാ​കു​ടും​ബം നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Related News