Loading ...

Home National

വന്ദേഭാരത് ട്രെയിൻ പദ്ധതിക്ക് ടെൻഡർ സമർപ്പിച്ച കമ്പനികൾ ചൈനീസ് സാന്നിധ്യം

ഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുകയും ചൈനീസ് ആപ്പുകളെ സർക്കാർ നിരോധിക്കുകയും ചെയ്‌തു. ദേശീയ പാതകളിലും മറ്റ് അടിസ്ഥാന സൗകര്യ വികസന രംഗത്തുമുള‌ള ചൈനീസ് പങ്കാളിത്തം സർക്കാർ കുറച്ച് വന്നുതുടങ്ങി.എന്നാൽ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് അതിവേഗ പദ്ധതിയിൽ മുന്നോട്ട് വന്നിരിക്കുന്ന ആറ് കമ്പനികളിലൊന്ന് ചൈനീസ് പങ്കാളിത്തമുള‌ളതാണെന്ന വാർത്തയാണ് പുതുതായി അറിയുന്നത്. റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവും ഈ വാർത്ത സ്ഥിരീകരിച്ചു.

Related News