Loading ...

Home USA

റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിൽ റിക്ക് മേത്തയ്ക്ക് വിജയം

ന്യൂജഴ്സി: യുഎസ് സെനറ്റിലെക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്സിയിൽ നിന്ന് മത്സരിച്ച ‌റിക്ക് മേത്തയ്ക്ക് വിജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിട്ടാണ് സംരംഭകനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത മത്സരിച്ചത്. ഇന്ത്യൻ‌ വംശജനായ റിക്ക് മറ്റൊരു ഇന്ത്യൻ വംശജനായ ഹിർഷ സിം​ഗിനെയാണ് പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്ററായ കോറി ബുക്കറിനെയാണ് റിക്ക് മേത്ത നേരിടാനൊരുങ്ങുന്നത്. ജൂലൈ 7 ന് നടന്ന പ്രൈമറിയുടെ വോട്ട് എണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത് ജൂലൈ 10നാണ്.

Related News