Loading ...

Home Kerala

പ്രതിപക്ഷ യുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

കോഴിക്കോട് : സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ ഇന്നും നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. യുവമോര്‍ച്ച, കെഎസ് യു മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.കോഴിക്കോട്, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധമാര്‍ച്ച്‌ സംഘടിപ്പിച്ചത്. അടൂരില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസിനെതിരെയും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് തകര്‍ക്കാനും ശ്രമിച്ചു.തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി പേരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത് നീക്കി. à´•àµ‹à´´à´¿à´•àµà´•àµ‹à´Ÿàµ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് ജലപീരങ്കി പ്രയോഗിച്ചു.കൊല്ലത്ത് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച്‌ നടത്തിയത്. കളക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Related News