Loading ...

Home USA

ഒക്‌ലഹോമയുടെ പകുതി തദ്ദേശീയര്‍ക്ക്; ചരിത്രം സൃഷ്ടിച്ച് യു.എസ് സുപ്രീം കോടതി വിധി

വാഷിങ്ടണ്‍:  അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്തിന്റെ പകുതിയോളം പ്രദേശങ്ങള്‍ അമേരിക്കയിലെ തദ്ദേശീയരുടേതാണെന്ന്‌ അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധി.  ജിംസി മക്ഗിര്‍ട്ടും ഒക്‌ലഹോമ സംസ്ഥാനവും തമ്മിലുള്ള കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. അമേരിക്കന്‍ സുപ്രീം കോടതിയുട പരിഗണനയില്‍ ഉണ്ടായിരുന്ന ഏറ്റവും കാലപ്പഴക്കമുള്ള കേസുകളിലൊന്നായിരുന്നു ഇതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പറഞ്ഞിരിക്കുന്ന ഭൂപ്രദേശങ്ങളില്‍ ഉള്ളതും, ഇവിടെ നടന്ന ഏതെങ്കിലും കുറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തെ കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നവരുമായ അമേരിക്കന്‍ തദ്ദേശീയ ഗോത്രങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക്, തങ്ങള്‍ക്ക് ലഭിച്ച ശിക്ഷ ചോദ്യം ചെയ്യാന്‍ ഇതോടെ നിയമപരമായി അവസരം ലഭിച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധി പ്രകാരം ഒക്‌ലഹോമയിലെ കിഴക്കന്‍ ഭൂപ്രദേശങ്ങള്‍ ഇനി സംരക്ഷിത മേഖലയായി മാറും. സംസ്ഥാനത്തെ വലിയ സിറ്റികളിലൊന്നായ ടുള്‍സയും à´ˆ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാകുമെന്നതാണ് പ്രത്യേകത. ജിംസി മക്ഗിര്‍ട്ട് എന്നയാള്‍ 1997-ല്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുകയാണ്. à´ˆ കുറ്റകൃത്യം നടന്നത് തദ്ദേശീയരുടെ ക്രീക്ക് രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്തായിരുന്നുവെന്നാണ് ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നത്.  19-ാം നൂറ്റാണ്ടില്‍ തദ്ദേശീയരെ ഒക്‌ലഹോമയിലേക്ക് ബലമായി മാറ്റിപ്പാര്‍പ്പിച്ച സമയത്ത് പുതിയ ഭൂമി അവര്‍ക്ക് ശാശ്വതമായി നല്‍കുമെന്ന് അന്ന് ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ à´ˆ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി പുതിയ ഉത്തരവ് ഇറക്കിയത്. കൂട്ടത്തില്‍ ജിംസി മക്ഗിര്‍ട്ടിന്റെ ശിക്ഷ റദ്ദാക്കുകയും ചെയ്തു.അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. ഇതില്‍ നാല് ജഡ്ജിമാരും à´ˆ തീരുമാനത്തിന് അനുസൃതമായി വോട്ട് ചെയ്തു.

Related News