Loading ...

Home Business

ചിലവ് ചുരുക്കാന്‍ മാര്‍ഗങ്ങള്‍ തേടി ഐ.ടി. കമ്പനികള്‍; പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ചിലവ്  ചുരുക്കാന്‍ മാര്‍ഗങ്ങള്‍ തേടി ഐ.à´Ÿà´¿. കമ്പനികള്‍; പ്രവര്‍ത്തനം പ് കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ചിലവ് ചുരുക്കാന്‍ മാര്‍ഗങ്ങള്‍ തേടി ഐ.à´Ÿà´¿. കമ്ബനികള്‍. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഇവര്‍ സ്വീകരിക്കുന്നുണ്ട്.

സംസ്ഥാനത്തെ പ്രധാന ഐ.ടി.പാര്‍ക്കുകളില്‍ നടത്തിയ പ്രാഥമിക സര്‍വേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേര്‍ക്കും വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്ബനികളും തൊഴിലിന്റെയും വരുമാനത്തിന്‍റെയും കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

സംസ്ഥാനത്തെ ഐ.ടി. പാര്‍ക്കുകളിലെ പല കമ്ബനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നല്‍കാന്‍ ശ്രമം തുടങ്ങി.

ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേര്‍ക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങള്‍ക്ക് ഐ.ടി. പാര്‍ക്കിലുള്ളത്. 100 പേര്‍ക്കുള്ള സൗകര്യം നിലനിര്‍ത്തി ബാക്കി മടക്കി നല്‍കും - ഒരു പ്രധാന ഐ.ടി. കമ്ബനിയുടെ പ്രതിനിധി പറഞ്ഞു.

പ്രവര്‍ത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് പല കമ്ബനികളും അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിരിച്ചുവിട്ടത് 64 പേരെ

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 64 പേരെ ഐ.ടി. കമ്ബനികളില്‍നിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോര്‍ട്ട്. ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കിടയിലുള്ള സര്‍വേയിലാണ് ഈ കണ്ടെത്തല്‍. തൊഴിലില്‍ നിന്നു മാറ്റി നിര്‍ത്തിയത് 280 പേരെയാണ്. 1137 പേര്‍ക്ക് വേതനത്തില്‍ കുറവുണ്ടായി. 7514 ജീവനക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാര്‍ത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതര്‍ തന്നെ പറയുന്നു.

നടത്തിപ്പ് ബുദ്ധിമുട്ടില്‍

വരുമാനത്തില്‍ വലിയ കുറവുണ്ടായെന്ന് സര്‍വേയില്‍ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവര്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 89 കമ്ബനികള്‍ക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികള്‍ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികള്‍ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാര്‍ച്ച്‌ മാസങ്ങളിലെയും ഏപ്രില്‍- ജൂണ്‍ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്.

പ്രശ്നങ്ങളേറെ

പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരില്‍ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി. ഓഫീസിലെത്തി ജോലി ചെയ്യാന്‍ ജീവനക്കാര്‍ വിസമ്മതിക്കുന്നു. എ.സി.യില്‍ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്.

വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതല്‍ സുരക്ഷ വേണം. വിലയേറിയ ഡേറ്റയാണ് കമ്ബനികളുടേത്. സെപ്റ്റംബര്‍ വരെ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.തിസന്ധിയില്‍


Related News