Loading ...

Home Gulf

ഷാര്‍ജ ഉപഭരണാധികാരി അന്തരിച്ചു, മൂന്ന് ദിവസത്തെ ദുഃഖാചരണം

ഷാര്‍ജ: ഷാര്‍ജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. വ്യാഴാഴ്ച ലണ്ടനിലായിരുന്നു മരണം. ഉപഭരണാധികാരിയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ലണ്ടനില്‍ നിന്ന് മൃതദേഹം ഷാര്‍ജയില്‍ എത്തുന്നത് മുതലായിരിക്കും ദുഖാചരണം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസും വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.

Related News