Loading ...

Home National

വികാസ്‌ ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം പിടിയിലായ  വികാദ് ദുബെ കൊല്ലപ്പെട്ടു. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആഴ്ച എട്ട് പൊലീസകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് വികാസ് ദുബെ. കാണ്‍പൂരിലേക്ക് കൊണടുവരുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുവെന്നും ഇതോടെ പൊലിസിന്റെ തോക്ക് കൈക്കലാക്കി വികാസ് ദുബെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയിന്‍ മഹാകാളി ക്ഷേത്രത്തില്‍ നിന്നുമാണ് ഇയാളെ ഇന്നലെ പിടികൂടിയത്.ദുബെയെ തിരിച്ചറിഞ്ഞ ജീവനക്കാരന്‍ പൊലീസിന് വിവരം നല്‍കുകയായിരുന്നു.രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങള്ക്കുശേഷം നിരവധിതവണ പൊലീസിനെ വെട്ടിച്ചുകടന്ന ഇയാള്, യുപി രജിസ്ട്രേഷന് കാറില്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉജ്ജയിനിയിലെത്തിയത്. പൂജാദ്രവ്യം വാങ്ങി വിഐപി പാസുമായി ക്ഷേത്രത്തിന്റെ പിന്‍വാതിലിലൂടെ അകത്തുകയറാന് ശ്രമിക്കെ സുരക്ഷാജീവനക്കാര്‍ തിരിച്ചറിഞ്ഞ് പിടികൂടി. പൊലീസെത്തി മുഖംമൂടി ധരിപ്പിച്ച്‌ പുറത്തേക്ക് കൊണ്ടുവരുന്നവഴി ‘ഞാന്‍ കാണ്‍പുരിലെ വികാസാണ്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം യുപിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം അടക്കം അറുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍ പൊലീസുകാരുടെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ദുബെയ്ക്ക് വേണ്ടി മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ യുപി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Related News