Loading ...

Home National

യു.പിയില്‍ ഇന്നുമുതല്‍ 13 വരെ സമ്പൂർണ ലോക്​ഡൗണ്‍

ലഖ്നൗ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ സമ്ബൂര്‍ണ ലോക്ക്ഡ‍ൗണ്‍. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ക്ഡൗണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് അവസാനിക്കും. അവശ്യ സര്‍വീസുകളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, മാളുകള്‍, അവശ്യ വസ്തുക്കളുടേതല്ലാത്ത കടകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയെല്ലാം ലോക്ഡൗണില്‍ അടച്ചിടും. ബസുകളുള്‍പ്പെടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളും ഈ ദിവസങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തേക്കെത്തുന്ന ട്രെയിനുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് പ്രത്യേക ബസ് സര്‍വീസുകളെ ആശ്രയിക്കാം. ഹൈവേകളിലെയും റോഡുകളിലെയും അറ്റക്കുറ്റപണികള്‍ക്ക് തടസം നേരിടില്ല. ഗ്രാമീണ മേഖലയില്‍ ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ എടുത്തുമാറ്റിയ ശേഷം ആദ്യമായാണ് യുപിയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. 30,000 പേര്‍ക്കാണ് യുപിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്.

Related News